Skip to main content

ഭിന്നശേഷി ദിനാഘോഷം ഉണര്‍വ് 2024 ഡിസംബര്‍ അഞ്ചിന്

ആലപ്പുഴ ജില്ലാതല ഭിന്നശേഷി ദിനാഘോഷം ഉണര്‍വ് 2024 ഡിസംബര്‍ അഞ്ചിന് രാവിലെ ഒന്‍പതു മണി മുതല്‍ പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്ത് ഇ എം എസ് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസ് ആലപ്പുഴയുടെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നു.  ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം ഉദ്ഘാടനം ചെയ്യും.  കെ സി വേണുഗോപാല്‍ എം.പി വിശിഷ്ട അതിഥിയായി പങ്കെടുക്കും.  ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനാ പ്രതിനിധികള്‍, സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, കുട്ടികള്‍, രക്ഷിതാക്കള്‍, തുടങ്ങിയവര്‍ പങ്കെടുക്കുന്നു.  ജില്ലയില്‍ മികച്ച നിലയില്‍ സേവനം അനുഷ്ടിക്കുന്ന വിവിധ കോളേജുകളിലെ സാമൂഹ്യനീതി സെല്ലുകള്‍ക്കുള്ള പ്രത്യേക പുരസ്‌ക്കാരം, സഹചാരി അവാര്‍ഡ്, കലാ പ്രതിഭകള്‍ക്കുള്ള ആദരവ്, നിയോജകമണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ ക്വിസ് മത്സര വിജയികള്‍ക്കുള്ള എംഎല്‍എ ട്രോഫി എന്നിവയുടെ വിതരണവും പ്രസ്തുത ചടങ്ങില്‍  നടത്തപ്പെടുന്നു.  ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ഭിന്നശേഷി സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2253870

date