Post Category
സ്നേഹിതയുടെ 10-ാം വാർഷികം ഡിസംബർ 5-ന് ചെറുതോണിയിൽ
അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അഭയം, കൗൺസിലിംഗ്, നിയമസഹായം എന്നിവ നൽകുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌കിന്റെ പത്താം വാർഷികം ഡിസംബർ 5-ന് ചെറുതോണി ടൗൺഹാളിൽ നടത്തും ' കെ.കെ. ശൈലജ എം എൽ എ ഉദ്ഘാടനം ചെയ്യും.ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു അധ്യക്ഷത വഹിക്കും..ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഫോക്കസ്’ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും, പരിപാടിയുടെ ഭാഗമായി കാനസ് ജാഗ ഹ്രസ്വചിത്ര മത്സരത്തിൽ വിജയികളായ കുട്ടികളെ മൊമെന്റോ നൽകിയും ആദരിക്കും. മികച്ച ജെൻഡർ റിസോഴ്‌സ് സെന്റർ അവാർഡും വിതരണത്തിനെത്തും. ശുചിത്വോത്സവം 2.0 വിജയികളെ ആദരിക്കും.
date
- Log in to post comments