Skip to main content

പാലിയേറ്റീവ് കെയര്‍ നേഴ്സിംഗ് കോഴ്സ്

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് ട്രെയിനിങ് സെന്ററില്‍ ഒന്നര മാസത്തെ ബി.സി.സി.പി.എന്‍ കോഴ്‌സ് ആരംഭിക്കുന്നു. ജിഎന്‍എം/ ബി എസ് സി/എംഎസ് സി നേഴ്സിങ് കോഴ്സ് പാസായവര്‍ 2024 ഡിസംബര്‍ 9ന് രാവിലെ 11ന് പെരിന്തല്‍മണ്ണ പാലിയേറ്റീവ് ട്രെയിനിങ് സെന്ററില്‍ വെച്ച് നടത്തുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9400084317, 858995872.

date