Post Category
സായുധസേന പതാക ദിനം ഡിസംബര്‍ ഏഴിന്
ആലപ്പുഴ: ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സായുധസേന പതാക ദിനം ഡിസംബര്‍ ഏഴിന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടക്കും. സായുധ സേന പതാക ദിനം ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് ആദ്യ പതാക സ്വീകരിച്ചു ഉദ്ഘാടനം ചെയ്യും. ഇതിനോടനുബന്ധിച്ച് പൊതുയോഗവും, പതാക വില്‍പനയിലൂടെ തുക സമാഹരിക്കലും നടക്കും.. പതാക വില്‍പനയിലൂടെ സമാഹരിക്കുന്ന തുക യുദ്ധത്തില്‍ വീരചരമം പ്രാപിച്ച ജവാന്മാരുടെ ആശ്രീതരുടെയും അംഗവൈകല്യം സംഭവിച്ചവരുടെയും വിമുക്തഭടന്മാരുടെയും പുനരധിവാസത്തിനാണ് ഉപയോഗിക്കുന്നത്.
date
- Log in to post comments