മാനേജർ തസ്തികയിൽ അഭിമുഖം
കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ആഫ്റ്റർ കെയർ ഹോമിൽ ഹോം മാനേജർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എം.എസ്.ഡബ്ല്യു/ എം.എ (സോഷ്യോളജി)/ എം.എ (സൈക്കോളജി)/ എം.എസ്.സി (സൈക്കോളജി) ആണ് യോഗ്യത. താത്പര്യമുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ 17ന് രാവിലെ 10.30ന് കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ സംസ്ഥാന ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. ഫോൺ: 0471– 2348666, ഇ-മെയിൽ : keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.
പി.എൻ.എക്സ്. 5490/2024
- Log in to post comments