Post Category
*ലഹരിവിരുദ്ധ ബോധവല്‍ക്കരണം*
നെഹ്‌റു യുവ കേന്ദ്രയുടെയും പള്ളിക്കുന്ന് നവജീവന്‍ ഗ്രന്ഥശാലയുടെയും ലൂര്‍ദ്ദ് മാതാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തി. പ്രിന്‍സിപ്പാള്‍ അമ്പിളി ജോണ്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അജിത്ത് തോമസ് അധ്യക്ഷത വഹിച്ചു. വിജയ അക്കാദമി പ്രിന്‍സിപ്പാള്‍ പി. മധു, നെഹ്‌റു യുവ കേന്ദ്ര പ്രതിനിധി കെ.എ.അഭിജിത്ത്, കെ.ഡി.സുദര്‍ശനന്‍, കെ.ആര്‍. സാരംഗ്, ജോമിഷ ബ്രൂണോ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments