Skip to main content

കായ് ഫലങ്ങളുടെ ലേലം

 

പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ്  എഞ്ചിനീയര്‍ റോഡ്സ് സെക്ഷന്‍ കാര്യാലയത്തിന്റെ പരിധിയിലുള്ള മേലാമുറി പൂടൂര്-കോട്ടായി - 0/006/00, പറളി-മുണ്ടൂര്‍ - റോഡ് കിമീ. 0/005/200, കുഴല്‍മന്ദം- മങ്കര റോഡ് കിമീ 12/80015/180, കണ്ണാടി- കിണാശ്ശേരി റോഡ് കിമീ. 0/001/800, പാലക്കാട് - ചിറ്റൂര്‍ റോഡ് കിമീ. 0/005/00, പുതുനഗരം - കിണാശ്ശേരിറോഡ് കിമീ. 0/007/791,  തേങ്കുറുശ്ശി -പെരുവെമ്പ് റോഡ് കിമീ. 0/006/086, പാലക്കാട് -തത്തമംഗലം -പൊള്ളാച്ചി റോഡ് കിമീ. 2/927 10/00, കനാല്‍ പിരിവു -പോക്കാന്‍തോട് റോഡ് കിമീ. 0/005/400 റോഡുകളുടെ പാര്‍ശ്വഭാഗങ്ങളില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് ഫലങ്ങള്‍ എടുക്കുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.പൂരിപ്പിച്ച ക്വട്ടേഷനുകള്‍ 'ഒരുവര്‍ഷത്തേക്ക് കായ്ഫലങ്ങള്‍ എടുക്കുന്നതിനുള്ള അവകാശം' എന്നു രേഖപ്പെടുത്തി അസിസ്റ്റന്റ് എഞ്ചിനീയര്‍, റോഡ്‌സ് സെക്ഷന്‍     നം 1 കാര്യാലയം, സിവില്‍സ്റ്റേഷന്‍, പാലക്കാട്, പിന്‍ 678001 എന്ന മേല്‍ വിലാസത്തില്‍ അയക്കേണ്ടതാണ്. സീല്‍ചെയ്ത കവറില്‍ പൂരിപ്പിച്ച ക്വട്ടേഷനുകള്‍ ഡിസംബര്‍ 11 ന് വൈകീട്ട്  നാല് വരെ മേല്‍ പറഞ്ഞ കാര്യാലയത്തില്‍ സ്വീകരിക്കും അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍, നിരത്ത് ഉപവിഭാഗം, പാലക്കാട്-ന്റെ പേരില്‍ എടുത്ത ആയിരം രൂപയുടെ ഡി ഡി ക്വട്ടേഷനോടൊപ്പം ഉള്ളടക്കം ചെയ്യണം. ക്വട്ടേഷനുകള്‍ ഡിസംബര്‍ 12-ന് ഉച്ചയ്ക്ക് 12 ന് തുറക്കും.  കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ്  എഞ്ചിനീയര്‍ റോഡ്സ് സെക്ഷന്‍ കാര്യാലയത്തില്‍ ലഭിക്കും.

date