ഇ.കെ.വൈ.സി മസ്റ്ററിംഗ് 15 വരെ
പാലക്കാട് താലൂക്കില്‍ ഇനിയും മസ്റ്ററിംഗ് സാധിക്കാതെ വന്ന റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ക്കായി ഡിസംബര്‍ 15 വരെയുള്ള ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ രാവിലെ 10 മുതല്‍ 4.30 വരെ ഐറിസ് സ്‌കാനര്‍/ഫെയ്‌സ് ആപ്പ് എന്നിവ ഉപയോഗിച്ച് മസ്റ്ററിംഗ് നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൈവിരലുകള്‍ ഉപയോഗിച്ച് മസ്റ്ററിംഗ് സാധിക്കാതെ വന്ന റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ സൗകര്യം ഉപയോഗപ്പെടുത്തണമെന്നു പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു ഇതിനായി റേഷന്‍ കാര്‍ഡ്) ആധാര്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡിലെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ എന്നിവ കൈവശം വെക്കേണ്ടതാണ്.കൂടാതെ PHH/AAY കാര്‍ഡില്‍ ഉള്‍പ്പെട്ട മരണമടഞ്ഞ വ്യക്തികളുടെ പേരുകള്‍ നീക്കം ചെയ്യുന്നതിന് അക്ഷയ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്നും പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
(മസ്റ്ററിംഗ് നടക്കുന്ന തിയ്യതി, പഞ്ചായത്ത്, സ്ഥലം എന്നിവ അറ്റാച്ച്‌മെന്റായി നല്‍കുന്നു)
- Log in to post comments