സപ്പോർട്ടിങ് എൻജിനിയർ നിയമനം
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഇ-ഗ്രാന്റ്‌സ് സ്‌കോളർഷിപ്പ് പദ്ധതികളുടെ ബെനിഫിഷ്യറി സപ്പോർട്ട് നൽകുന്നതിന് ഡയറക്ടറേറ്റിൽ മൂന്ന് സപ്പോർട്ടിങ് എൻജിനിയർമാരെ ഒരു വർഷക്കാലയളവിലേക്ക് നിയമിക്കുന്നു. പ്രതിമാസം 22290 രൂപ ഓണറേറിയത്തിൽ താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം. ബി.ടെക് ഡിഗ്രി (ബി.ടെക് കമ്പ്യൂട്ടർ സയൻസ്/ഐ.ടി), എംസിഎ/ എംഎസ്‌സി ഐടി/ എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. പ്രായപരിധി പരമാവധി 35 വയസ്. താൽപര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ബയോഡാറ്റയും സഹിതം അപേക്ഷ നൽകണം.
അപേക്ഷയുടെ കവറിന് മുകളിൽ ‘ആപ്ലിക്കേഷൻ ഫോർ സപ്പോർട്ട് എൻജിനിയർ’ എന്ന് രേഖപ്പെടുത്തണം. അപേക്ഷകൾ ജോയിന്റ് ഡയറക്ടർ (വിദ്യാഭ്യാസം), പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, നന്ദാവനം, വികാസ് ഭവൻ പി ഒ തിരുവനന്തപുരം-33 എന്ന വിലാസത്തിൽ 18ന് വൈകിട്ട് 5 നകം ലഭിക്കണം. ഇൻറർവ്യൂ തീയതി ഉദ്യോഗാർഥികളെ അറിയിക്കും.
പി.എൻ.എക്സ്. 5549/2024
- Log in to post comments