Skip to main content

290 എഎവൈ/പിഎച്ച്എച്ച് കാർഡുകൾ നൽകി

തിരുവനന്തപുരം താലൂക്ക് തല അദാലത്തിൽ 290 മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്തു. താലൂക്ക് തല അദാലത്തിൽ സിവിൽസപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് 2025 അപേക്ഷകളാണ് ജില്ലയിൽ ലഭിച്ചത്. ഇതിൽ തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന 302 അപേക്ഷകളാണുണ്ടായിരുന്നത്. അർഹതാ മാനദണ്ഡങ്ങൾക്ക് വിധേയമായി 290 അപേക്ഷകർക്കാണ് മുൻഗണനാ /അന്ത്യോദയാ അന്നയോജന റേഷൻ കാർഡുകൾ അനുവദിച്ചത്. 234 അന്ത്യോദയാ അന്നയോജന കാർഡുകളും 56 പി.എച്ച്.എച്ച് കാർഡുകളുമാണ് വിതരണം ചെയ്തത്.

date