അറിയിപ്പ്
ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാ൯സ് ലേറ്റർ (പൈതൃക രേഖാ വിവർത്തകൻ): താത്കാലിക നിയമനം*
തൃപ്പൂണിത്തുറ സർക്കാർ സംസ്തൃത കോളേജിൽ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാ൯സ് ലേറ്റർ (പൈതൃക രേഖാ വിവർത്തകൻ) തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത സംസ്കൃതം ഐച്ചിക വിഷയമായോ ഉപവിഷയമായോ എടുത്തിട്ടുളള ബിരുദം. അല്ലെങ്കിൽ ബി.
വിദ്വാ൯ (സംസ്കൃതം) ശാസ്ത്ര ഭൂഷണം അല്ലെങ്കിൽ സംസ്കൃതത്തിലുളള മറ്റ് ഏതെങ്കിലും തത്തുല്യ ഡിപ്ലോമ. മലയാളവും ഇംഗ്ലീഷും കൂടാതെ തമിഴ് അല്ലെങ്കിൽ കന്നഡ ഭാഷ എഴുതാനും വായിക്കാനുമുളള കഴിവ്. താളിയോല ഗ്രന്ഥങ്ങൾ പകർത്തി എഴുതുവാനുളള പരിജ്ഞാനം (പ്രായോഗിക പരീക്ഷ മുഖേന പരിശോധിക്കുന്നതാണ്). താളിയോല ഗ്രന്ഥങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തിലുളള സാമാന്യ പരിജ്ഞാനം. നല്ല കൈയക്ഷരം. താത്പര്യമുളള ഉദ്യോഗാർഥികൾ ഡിസംബർ 13-ന് രാവിലെ 10.30 ന് അസൽ സർട്ടഫിക്കറ്റുകളുമായി പ്രി൯സിപ്പൽ മുമ്പാകെ ഹാജരാകണം.
- Log in to post comments