ജില്ലാ ക്ഷീരസംഗമം ഇന്ന് (16); മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യും
പുന്നപ്ര ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആലപ്പുഴ ജില്ലാ ക്ഷീര സംഗമവും ക്ഷീരതീരം പദ്ധതിയും ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പുന്നപ്ര ഗ്രിഗോറിയന്‍ കണ്‍വെന്‍ഷന്‍ സെൻ്ററിൽ ഇന്ന് (16) രാവിലെ 10 .30 ന് ഉദ്‌ഘാടനം ചെയ്യും. ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനെ ആദരിക്കും. എച്ച്. സലാം എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.പി മാരായ കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എ മാരായ പി.പി ചിത്തരഞ്ജൻ, അഡ്വ. യു പ്രതിഭ, ദലീമ ജോജോ, തോമസ് കെ തോമസ്, രമേശ് ചെന്നിത്തല, എം.എസ് അരുൺകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി എന്നിവർ സംസാരിക്കും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ സമാപനസമ്മേളനത്തിന്റെ ഉദ്‌ഘാടനവും വിരമിച്ച ജീവനക്കാർക്കുള്ള ആദരവും ഡിസംബർ 17ന് ഉച്ചയ്ക്ക് 12 ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. എച്ച് സലാം എംഎല്‍എ അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ക്ഷീരസംഘം പ്രതിനിധികള്‍, ക്ഷീര വികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ആത്മ, മില്‍മ, കേരള ഫീഡ്‌സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുക്കും. പൊതുസമ്മേളനം, ക്ഷീരവികസന സെമിനാര്‍, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, ക്ഷീരകര്‍ഷക മുഖാമുഖം, വിവിധപ്രദര്‍ശനങ്ങള്‍, ശില്‍പശാല, ഡയറി ക്വിസ് മത്സരം, സമ്മാനദാനം, കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.
ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തുകൾ, ആത്മ, മില്‍മ, കേരള ഫീഡ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
- Log in to post comments