Post Category
കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത്: അപേക്ഷകള്‍ 23 വരെ സമര്‍പ്പിക്കാം
പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തുകളിലേക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. ഡിസംബര്‍ 23 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. അക്ഷയകേന്ദ്രം, താലൂക്ക് ഓഫീസുകള്‍ എന്നിവ വഴിയോ karuthal.kerala.gov എന്ന പോര്‍ട്ടല്‍ മുഖേനയോ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
ആലപ്പുഴ ജില്ലയില്‍ ജനുവരി മൂന്നു മുതല്‍ 13 വരെയാണ് പരാതി പരിഹാര അദാലത്തുകള്‍ നടക്കുന്നത്. ജനുവരി മൂന്നിന് ചേര്‍ത്തല താലൂക്ക്, നാലിന് അമ്പലപ്പുഴ താലൂക്ക്, ആറിന് കുട്ടനാട് താലൂക്ക്, ഏഴിന് കാര്‍ത്തികപ്പള്ളി താലൂക്ക്, ഒന്‍പതിന് മാവേലിക്കര താലൂക്ക്, പതിമൂന്നിന് ചെങ്ങന്നൂര്‍ താലൂക്ക് എന്നിങ്ങനെയാണ് അദാലത്ത് തീയതികള്‍.
(പി.ആര്./എ.എല്‍.പി./2655)
date
- Log in to post comments