Skip to main content
അദാലത്തിൽ കെ.ആർ. അജിമോന്റെ പരാതി മന്ത്രി വി.എൻ. വാസവൻ പരിഗണിക്കുന്നു.  കെ.ആർ. അജിമോനും അച്ഛൻ പി.കെ. രാജപ്പനും അദാലത്തിലെത്തിയശേഷം മടങ്ങുന്നു  കെ.ആർ. അജിമോൻ

അജിമോന് സർക്കാരിന്റെ കരുതൽ - ഏഴുദിവസത്തിനുള്ളിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ അദാലത്തിൽ നിർദ്ദേശം

 കെട്ടിടത്തിനു മുകളിൽനിന്ന് വീണ് പരുക്കേറ്റ് പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത പായിപ്പാട് പള്ളിക്കച്ചിറ കൊമ്പത്തു വീട്ടിൽ കെ.ആർ. അജിമോന് കരുതലേകി മന്ത്രിമാർ പങ്കെടുത്ത ചങ്ങനാശേരി താലൂക്ക് കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്ത്. വിദേശത്ത് ജോലിചെയ്യവേ കെട്ടിടത്തിൽനിന്ന് വീണു ഗുരുതരമായി പരുക്കേറ്റ അജിമോന് ഓർമനഷ്ടപ്പെടുകയും പരസഹായമില്ലാതെ നടക്കാൻ സാധിക്കാതെ വരികയും ചെയ്തു. രണ്ടു പെൺകുട്ടികളും ഭാര്യയുമടങ്ങുന്നതാണ് അജിമോന്റെ കുടുംബം. മകന് ക്ഷേമപെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അജിമോന്റെ അച്ഛൻ പി.കെ. രാജപ്പനാണ് അദാലത്തിനെ സമീപിച്ചത്. പെൻഷൻ അനുവദിക്കുന്നതിന് മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. അദാലത്തിൽ പരാതികേട്ട മന്ത്രി വി.എൻ. വാസവൻ മെഡിക്കൽ ബോർഡ് ചേർന്ന് അജിമോന് ഭിന്നശേഷി സർട്ടിഫിക്കറ്റ് ഏഴുദിവസത്തിനകം നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയയ്ക്ക് നിർദ്ദേശം നൽകി. മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ക്ഷേമപെൻഷൻ ലഭിക്കുന്നതിനുള്ള വളിതെളിയും.

date