Post Category
അഭയകിരണം: അപേക്ഷ ക്ഷണിച്ചു
അശരണരായ വിധവകൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 വയസ്സിനുമുകളിൽ പ്രായമായവരും ബിപിഎൽ വിഭാഗത്തിൽപെട്ടവരുമായ വിധവകളായിരിക്കണം. മറ്റുപെൻഷൻ ഒന്നുംതന്നെ ലഭിക്കാത്തവരും പ്രായപൂർത്തിയായതും തൊഴിൽചെയ്യുന്നവരുമായ മക്കൾ ഇല്ലാത്തവരുമായിരിക്കണം .പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ഒക്‌ടോബർ 20ന് മുമ്പായി ഐസിഡിഎസ് പ്രൊജക്ട് ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്.നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയും വിശദവിവരവും തൊട്ടടുത്ത ഐസിഡിഎസ് പ്രൊജക്ട് ഓഫീസുകളിൽ നിന്നും കണ്ണൂർ സിവിൽ സ്റ്റേഷൻ എഫ് ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ നിന്നും ലഭിക്കും.ഫോൺ: 0497 2700707.
date
- Log in to post comments