Skip to main content

കാട്ടാന വിള നശിപ്പിച്ചതിന് വനം വകുപ്പിന്റെ സഹായധനം

മലപ്പുറം: ആന കൃഷി നശിപ്പിച്ച കർഷകന് താലൂക്കുതല അദാലത്തിൽ വനം വകുപ്പിൻ്റെ ആശ്വാസധനം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് കൈമാറി. മുണ്ടേരി കരക്കാ പൊറ്റമ്മയിൽ (പാലയിൽ) അബ്ദുൾ റസാക്കിനാണ് വനം വകുപ്പ് അനുവദിച്ച 9028 രൂപ അദാലത്തിൽ വെച്ച് കൈമാറിയത്.
കഴിഞ്ഞ ജൂണിലാണ് ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികൾ കാട്ടാന നശിപ്പിച്ചത്.

date