Skip to main content

കൈത്തറി പ്രദര്‍ശന വിപണനമേളക്ക് തുടക്കമായി

കൈത്തറി, ടെക്സ്റ്റൈല്‍സ് വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ കൈത്തറി വികസന സമിതി എന്നിവ ചേർന്ന് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ ക്രിസ്തുമസ് - പുതുവല്‍സരത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച കൈത്തറി പ്രദര്‍ശന വിപണനമേളക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി  ഉദ്ഘാടനം ചെയ്തു. 20 ശതമാനം സര്‍ക്കാര്‍ റിബേറ്റോടെ ഉത്പന്നങ്ങള്‍ മേളയില്‍ ലഭിക്കും.  കണ്ണൂര്‍ ജില്ലയില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമായി 17 കൈത്തറി സംഘങ്ങളും ഹാന്‍വീവും മേളയില്‍ പങ്കെടുക്കുന്നുണ്ട്. കൈത്തറി മുണ്ട്, സാരി, കസവു സാരി, ബെഡ് ഷീറ്റ്, പില്ലോ കവര്‍, ലുങ്കി, കൈത്തറി ഷര്‍ട്ടുകള്‍ തുടങ്ങി വിവിധ തരം കൈത്തറി ഉല്‍പ്പന്നങ്ങള്‍ മേളയില്‍ ലഭ്യമാണ്. 1000 രൂപയുടെ കൈത്തറി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് സമ്മാനകൂപ്പണ്‍ നല്‍കി നറുക്കെടുപ്പിലൂടെ 1000 രൂപയുടെ കൈത്തറി ഉത്പന്നങ്ങള്‍ സമ്മാനമായി നല്‍കും. ഡിസംബര്‍ 31 വരെയാണ് മേള. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ് അജിമോന്‍, മാനേജര്‍ എസ്.കെ സുരേഷ് കുമാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ.കെ ശ്രീജിത്ത് കൈത്തറി വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date