Skip to main content

ആലപ്പുഴ ബീച്ച് ഫെസ്റ്റ്: ഫുഡ് ഫെസ്റ്റിവെൽ സ്റ്റാൾ രജിസ്ട്രേഷൻ ആരംഭിച്ചു

ആലപ്പുഴ ജില്ലാ ഭരണകൂടം, നഗരസഭ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആലപ്പുഴ ബീച്ച് ഫെസ്റ്റിനോട് അനുബന്ധിച്ച് ഡിസംബർ 24 മുതൽ 31 വരെ ബീച്ചിൽ സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. നോൺവെജ് -വെജ് ഐസ് ക്രീം, പായസം സ്റ്റാളുകൾക്ക് പുറമേ ഇന്ത്യൻ, ചൈനീസ്, അറബിക് ഫുഡ് സ്റ്റാളുകൾ ഉണ്ടാകും. പ്രത്യേകം തയ്യാറാക്കുന്ന സ്റ്റാളുകളിലേക്കുള്ള വെള്ളവും വെളിച്ചവും ഫുഡ് ഫെസ്റ്റിവൽ സംഘാടക സമിതി നൽകും. ഏറ്റവും മികച്ച ഒന്നും രണ്ടും സ്റ്റാളുകൾക്ക് അവാർഡ് നൽകും. ആകെ 30 സ്റ്റാളുകളാണ് ക്രമീകരിക്കുന്നത്. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന മുറക്ക് സ്റ്റാളുകൾ അനുവദിക്കും. ഫുഡ് ഫെസ്റ്റിവെലിന്റെ ഭാഗമായി കുക്കറി ഷോയും സംഘടിപ്പിക്കും.രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഫോൺ: 9037509907, 8891010637, 8590528113.

date