Skip to main content

ജെന്‍ഡര്‍ കാര്‍ണിവല്‍ തിങ്കളാഴ്ച

 ലിംഗ വിവേചനങ്ങള്‍ക്കെതിരെയും ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെയും പോരാടാന്‍ സ്ത്രീകള്‍ക്കും ഇതര ലിംഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യക്തികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലയില്‍ ഡിസംബര്‍ 23ന്  ജെന്‍ഡര്‍ കാര്‍ണിവല്‍ നടത്തും. നവംബര്‍ 25ന് തുടങ്ങിയ കുടുംബശ്രീ നയീചേതന 3.0 ജെന്‍ഡര്‍ ക്യാംപയിന്റെ സമാപനത്തോടനുബന്ധിച്ചാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്.
 ക്യാംപയിന്റെ ഭാഗമായി അയല്‍ക്കൂട്ട, എ.ഡി.എസ്, സി.ഡി.എസ് തലങ്ങളില്‍ വിവിധ പ്രചരണ പരിപാടികളും കുടുംബശ്രീ ഉദ്യോഗസ്ഥര്‍ക്കും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും പോഷ് ആക്ട് പരിശീലനം, ജെന്‍ഡര്‍ അവബോധപരിശീലനം, ഓപ്പണ്‍ ഫോറം, രംഗശ്രീ കലാജാഥ തുടങ്ങിയ പരിപാടികളും നടത്തിയിരുന്നു. ക്യാംപയിന്റെ ജില്ലാതല സമാപനം നടക്കുന്ന വാഴയൂര്‍ ഗ്രാമപഞ്ചായത്ത് മോഡല്‍ ജി.ആര്‍.സി ആന്‍ഡ് മോഡല്‍ സി.ഡി.എസില്‍ ജെന്‍ഡര്‍ ഫെസ്റ്റ് നടത്തും. കാരാട് ഇ.എം.എസ് സ്റ്റേഡിയം ഗ്രൗണ്ടില്‍ വെച്ച് നടത്തുന്ന പരപാടി വാഴയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി പി വാസുദേവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് ജെന്‍ഡര്‍ അവബോധ സെമിനാര്‍, ഓപ്പണ്‍ ഫോറം, കലാ-കായിക പരിപാടികള്‍ എന്നിവ അരങ്ങേറും. ജില്ലയിലെ മുഴുവന്‍ സി.ഡി.എസുകളിലും സമാനമായ പ്രചാരണ പരിപാടികള്‍ സമാപനത്തോടനുബന്ധിച്ച് നടക്കും.

date