സ്‌പോര്‍ട്‌സാണ് ലഹരി പദ്ധതി: കനോയിംഗ്-കയാക്കിംഗ് ബോട്ടുകള്‍ മന്ത്രി പി പ്രസാദ് ഇന്ന് (22) ഉദ്ഘാടനം ചെയ്യും
ആലപ്പുഴ ജില്ലാ പഞ്ചായത്ത് 'സ്‌പോര്‍ട്‌സാണ് ലഹരി' പദ്ധതിയുടെ ഭാഗമായി ആര്യാട് ഡിവിഷനില്‍ ആരംഭിച്ച കനോയിംഗ്-കയാക്കിംഗ് പരിശീലനത്തിനായി വാങ്ങിയ ബോട്ടുകളുടെ ഉദ്ഘാടനം ഡിസംബര്‍ 22 ന് ഞായറാഴ്ച്ച രാവിലെ 7.30 ന് അടിവാരം കിഴക്ക് കായല്‍ച്ചിറയില്‍ കൃഷി വകുപ്പു മന്ത്രി പി പ്രസാദ് നിര്‍വഹിക്കും. 25 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് കനോയിംഗ്-കയാക്കിംഗ് ബോട്ടുകള്‍ വാങ്ങിയത്. കലവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് കനോയിംഗ്-കയാക്കിംഗ് അസോസിയേഷന്റെ കീഴില്‍ ഇവിടെ പരിശീലനം നേടുന്നത്.
ഉദ്ഘാടന ചടങ്ങില്‍ പി പി ചിത്തരഞ്ജന്‍ എംഎല്‍എ കായികതാരങ്ങളെ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷത വഹിക്കും. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രന്‍ ജഴ്‌സി കൈമാറും. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ എം വി പ്രിയ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി വി അജിത് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാവും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആര്‍ റിയാസ്, ആര്യാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇന്ദിരാ തിലകന്‍, പി എ ജുമൈലത്ത്, സുയമോള്‍, എംഎസ് സന്തോഷ്, കെ പി ഉല്ലാസ്, ഉദയമ്മ, പി എ സബീന, പി കെ ശരവണന്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍/എ.എല്‍.പി./2733)
- Log in to post comments