Skip to main content

പമ്പ് ഓപ്പറേറ്റര്‍ കം പ്ലംബര്‍ ഒഴിവ്

ആലപ്പുഴ ഗവ. ടി ഡി മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ പമ്പ് ഓപ്പറേറ്റര്‍ കം പ്ലംബര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത പ്ലംബര്‍ ട്രേഡില്‍ എന്‍ടിസി സര്‍ട്ടിഫിക്കറ്റ്. ബന്ധപ്പെട്ട മേഖലയില്‍ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.  പ്രായം 20 നും 40 നുമിടയില്‍. രാത്രി ഡ്യൂട്ടി ഉള്‍പ്പെടെ എടുക്കുവാന്‍ തയ്യാറാവണം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 2025 ജനുവരി 10ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി അപേക്ഷിക്കുക. ഫോണ്‍: 0477 2282367,68,69.
(പി.ആര്‍/എ.എല്‍.പി./2736)

date