ക്രിസ്തുമസ് ന്യൂഇയർ ഖാദി മേള തുടങ്ങി
പയ്യന്നൂർ ഫർക്കാ ഗ്രാമോദയ ഖാദി സംഘത്തിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലായി ആരംഭിക്കുന്ന ക്രിസ്തുമസ്, ന്യൂഇയർ ഖാദി മേളയുടെ ഉദ്ഘാടനം പയ്യന്നൂർ ഗ്രാമോദയ ഖാദി അംങ്കണത്തിൽ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ആദ്യ വിൽപന കെ.വി രമേശൻ ഏറ്റുവാങ്ങി. സംഘം പ്രസിഡന്റ് ഇ.എ ബാലൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. വിനയ സ്വാഗതവും വി.കെ ഹരിദാസൻ നന്ദിയും പറഞ്ഞു.
മേള ജനുവരി നാല് വരെ മേള നീണ്ടു നിൽക്കും. മേളയുടെ ഭാഗമായി ഖാദി ഉൽപ്പന്നങ്ങൾക്ക് 30% വരെ ഗവ :റിബേറ്റ് അനുവദിച്ചിട്ടുണ്ട്. ഖാദി കുപ്പടം മുണ്ടുകൾ, വിവിധ ഇനം വെള്ള, കോടി, മുണ്ടുകൾ, കാവി മുണ്ടുകൾ, 'ഫ്രഷ്'റെഡി മെയ്ഡ് ഷർട്ടുകൾ, ജുബ്ബകൾ, ലേഡീസ് ടോപ്പുകൾ, മസ്ലിൻ, സിൽക്ക്, മനില ഷിർട്ടിങ്ങുകൾ, മസ്ലിൻ, സിൽക്ക് സാരികൾ, മസ്ലിൻ ഡബിൾ ദോത്തികൾ, പ്രകൃതിദത്തമായ 'ഫർക്കാ ഡീലക്‌സ്' ഉന്നകിടക്കകൾ, വിവിധ ഇനം ഫർണിച്ചറുകൾ, കരകൗശല വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, മറ്റു ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങൾ എന്നിവ മേളയിൽ ഒരുക്കിയിട്ടുണ്ട്.
- Log in to post comments