ലഹരിവേട്ടയ്ക്കായി എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവ് ആരംഭിച്ചു
ഈ വർഷത്തെ ക്രിസ്മസ്-ന്യൂ ഇയർ എക്‌സൈസ് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് ഡിസംബർ രണ്ടാം വാരം ആരംഭിച്ചു. ഓണം,ക്രിസ്മസ്-ന്യൂ ഇയർ തുടങ്ങിയ ആഘോഷ വേളകളിൽ മദ്യം, മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിയൊഴുക്കിനും വ്യാപനത്തിനും വിപണനത്തിനും തടയിടുന്നതിനാണ് സംസ്ഥാന എക്‌സൈസ് വകുപ്പ് ഒരു മാസത്തോളം നീളുന്ന സ്‌പെഷ്യൽ ഡ്രൈവ് പ്രഖ്യാപിച്ചത്. പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം കൂടി പ്രവർത്തനം ആരംഭിച്ചു.
അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പരിശോധന ശക്തിപ്പെടുത്തും. അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള മദ്യം, സ്പിരിറ്റ്, സിന്തറ്റിക് ഡ്രഗ് ലഹരിക്കടത്ത് തടയുന്നതിനും പരാതികളിൽ സത്വര തുടർനടപടികൾ സ്വീകരിക്കുന്നതിനും മൊബൈൽ പട്രോളിംഗ്/സ്ട്രൈക്കിങ് ഫോഴ്‌സ് യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ഹൈവേ പട്രോളിംഗ് ടീമും ഉണ്ടാവും.
ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയിലും നിരീക്ഷണം ശക്തിപ്പെടുത്തും. പോലീസ്, റവന്യൂ, ഫോറസ്റ്റ്, ഭക്ഷ്യ സുരക്ഷാ വിഭാഗം, ഡ്രഗ്‌സ് കൺട്രോൾ, കർണാടക എക്‌സൈസ്/ പോലീസ്, റെയിൽവേ പോലീസ് എന്നീ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധനകളും നടത്തും. സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ജില്ലയിൽ 787 റെയിഡുകൾ നടത്തുകയും എൻ.ഡി.പി.എസ്/അബ്കാരി/കോട്പ കേസുകൾ കണ്ടെടുക്കുകയും ചെയ്തു. കഞ്ചാവ് ചെടികളും 66 കിലോയിലധികം കഞ്ചാവും 105.706 ഗ്രാം മെത്താംഫിറ്റമിനും 19.300 ഗ്രാം ബ്രൗൺ ഷുഗറും 87.900 ലിറ്റർ അന്യ സംസ്ഥാന മദ്യവും 223.450 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 1655 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും 42.950 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളും 40 ലക്ഷം രൂപയുടെ കുഴൽപ്പണവും കാറുകൾ ഉൾപ്പെടെ ഏഴ് വാഹനങ്ങളും ഇതിനോടകം പിടികൂടിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് പരാതികൾ ജില്ലയിലെ ഏത് എക്‌സൈസ് ഓഫീസിലും അറിയിക്കാവുന്നതാണ്. പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും മേജർ കേസുകൾ കണ്ടെടുക്കുന്ന പക്ഷം വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്നും വെക്കേഷൻ-ന്യൂ ഇയർ സമയങ്ങളിൽ കണ്ണൂർ ടൗണിലും ജില്ലയിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും എത്തുന്ന കൗമാരക്കാർ ഉൾപ്പെടെയുള്ളവരെ നിരീക്ഷിക്കുമെന്നും ലഹരി സംബന്ധിച്ച കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കണ്ണൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എം. സുഗുണൻ അറിയിച്ചു.
ഫോൺ നമ്പറുകൾ: എക്‌സൈസ് ഡിവിഷൻ ഓഫീസ് കണ്ണൂർ ആൻഡ് കൺട്രോൾ റൂം: 04972706698
ടോൾ ഫ്രീ നമ്പർ 18004256698, 155358. എക്‌സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി-നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് കണ്ണൂർ: 04972749500. എക്‌സൈസ് സർക്കിൾ ഓഫീസ: കണ്ണൂർ-04972749973, തളിപ്പറമ്പ്-04960201020, കൂത്തുപറമ്പ്-04902362103, ഇരിട്ടി-04902472205, റെയിഞ്ച് ഓഫീസ്: കണ്ണൂർ- 04972749971, പാപ്പിനിശ്ശേരി-04972789650, കൂത്തുപറമ്പ്-04902365260, തലശ്ശേരി-04902359808, പിണറായി-04902383050, തളിപ്പറമ്പ്-04602203960, ഇരിട്ടി-04902494666, മട്ടന്നൂർ-04902473660, പേരാവൂർ-04902446800, തളിപ്പറമ്പ്-04602203960, പയ്യന്നൂർ-04985202340, ശ്രീകണ്ഠപുരം-04602232697, ആലക്കോട്-04602256797. എക്‌സൈസ് ചെക്ക്‌പോസ്റ്റ് കൂട്ടുപുഴ-04902421441, ന്യൂമാഹി-04902335000
- Log in to post comments