Skip to main content

സ്റ്റുഡന്റ്സ് സേവിംഗ്സ് സ്‌കീം ജനുവരി മുതല്‍ സ്‌കൂളിലും

കാസര്‍കോട് ജില്ലയില്‍ 2023-24 അക്കാദമിക് വര്‍ഷത്തില്‍ മികച്ച സമാഹരണം നടത്തിയ വിദ്യാലയങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവാര്‍ഡ് നല്‍കി

ജില്ലയില്‍ സ്റ്റുഡന്റ് സേവിംഗ് സ്‌കീം എല്ലാ സ്‌കൂളിലും വ്യാപിപ്പിക്കുന്നു.  സഞ്ചയിക പദ്ധതി നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് 2016 ഒക്ടോബര്‍ ഒന്നു മുതല്‍ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും ട്രഷറി വകുപ്പും ദേശീയ സമ്പാദ്യ പദ്ധതി വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.  വിദ്യാര്‍ത്ഥികളില്‍ മിതവ്യയവും സമ്പാദ്യ ശീലവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്.

2023-24 അക്കാദമിക് വര്‍ഷത്തില്‍ മികച്ച സമാഹരണം നടത്തിയ വിദ്യാലയങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവാര്‍ഡ് നല്‍കി.  2025 ജനുവരി 31 നകം എല്ലാ സ്‌കൂളുകളിലും പദ്ധതി ആരംഭിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.  എല്ലാ സ്‌കുളുകളിലും ഈ പദ്ധതി തുടങ്ങണമെന്ന് നിയസമസഭ എസ്റ്റിമേറ്റ് കമ്മറ്റി ശുപാര്‍ശ ചെയ്തിരുന്നു.  കാസര്‍കോട് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടിവി മധുസൂദനന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.  കാസര്‍കോട് എ.ഇ.ഒ അഗസ്റ്റിന്‍ ബര്‍നാഡ് സംസാരിച്ചു. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് നാഷണല്‍ സേവിങ്‌സ്് അസിസ്റ്റന്റ് ഡയറക്ടര്‍ സ്വാഗതവും അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ രേഖ നന്ദിയും പറഞ്ഞു. യു.പി വിഭാഗത്തില്‍ മികച്ച സമാഹരണം നടത്തിയതില്‍ ഒന്നാം സ്ഥാനം ജി.യു.പി.എസ് അട്ക്കത്ത് ബയില്‍, രണ്ടാം സ്ഥാനം സെന്റ് ആന്‍സ് യു.പി.എസ് നീലേശ്വരം, എല്‍.പി വിഭാഗത്തില്‍ ഉദുമ ഇസ്ലാമിയ എല്‍പി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി.
 

date