സാധുവായ മുഴുവന്‍ ഫോമുകളും ഡിസംബര്‍ 27നകം വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തണം; വോട്ടര്‍പട്ടിക നിരീക്ഷകന്‍
വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ലഭിച്ച സാധുവായ മുഴുവന്‍ ഫോമുകളും ഡിസംബര്‍ 27നകം അംഗീകരിച്ച് വോട്ടര്‍ പട്ടികയില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടര്‍ പട്ടിക നിരീക്ഷകന്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ ഫോം 6, 6എ, 7,8 ഫോമുകളിലായി 900 ഫോമുകളാണ് തീര്‍പ്പാക്കാന്‍ ബാക്കിയുള്ളത്. ഇത് ആകെ ലഭിച്ച അപേക്ഷകളുടെ 1.12 ശതമാനമാണ്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ലഭിച്ചതും തീര്‍പ്പാക്കിയതും ബാക്കിയുള്ളതുമായ ഫോമുകളുടെ കണക്ക് വിവരങ്ങള്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ യോഗത്തില്‍ വിവരിച്ചു. ഡിസംബര്‍ 20 വരെ ലഭിച്ച അപേക്ഷകളാണ് നിലവില്‍ പരിഗണിക്കുന്നത്. ഇത് ജനുവരി ആറിന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ സാധിക്കും.
കളക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇ.ആര്‍.ഒമാരായ സബ് കളക്ടര്‍ പ്രതീക് ജയിന്‍, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.രാജന്‍, കാസര്‍കോട് ആര്‍.ഡി.ഒ പി. ബിനു മോന്‍, ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) കെ.അജേഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം പി. അഖില്‍ ജില്ലയിലെ തഹസില്‍ദാര്‍മാര്‍ താലൂക്ക് - ജില്ലാ തല ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments