Post Category
ആനാട് പഞ്ചായത്ത് ഓഫിസില്‍ കുടുംബശ്രീ ടീ സ്റ്റാള്‍
ആനാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നിറവ് ടീ സ്റ്റാള്‍ പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കുമായി ആരംഭിച്ച ടീ സ്റ്റാള്‍ പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ഉദ്ഘാടനം ചെയ്തു. ശുചിത്വവും സ്വാദുള്ളതുമായ ഭക്ഷണം നല്‍കുകയെന്നതാണു നിറവ് റ്റീ സ്റ്റാള്‍ കൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ആര്‍. ഷീജ പറഞ്ഞു.
(പി.ആര്‍.പി. 2495/2018)
date
- Log in to post comments