Post Category
സ്വര്‍ണത്തിളക്കവുമായി ഞാറനീലി ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍
ഇന്റര്‍സ്‌കൂള്‍ അക്വാറ്റിക് ചാമ്പ്യന്‍ഷിപ് സി.ബി.എസ്.ഇ. സൗത്ത് സോണ്‍ നീന്തല്‍ മത്സരത്തില്‍ ഞാറനീലി ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സ്‌കൂളിന് സ്വര്‍ണത്തിളക്കം. ചെങ്കല്‍ സായ്കൃഷ്ണ പബ്ലിക് സ്‌കൂളില്‍ നടന്ന മത്സരത്തില്‍ ബ്രസ്റ്റ് സ്‌ട്രോക്, ബാക് സ്‌ട്രോക്, ഫ്രീസ്റ്റൈല്‍ ഇനങ്ങളില്‍ അഞ്ചു സ്വര്‍ണം, രണ്ടു വെള്ളി, രണ്ടു വെങ്കലം എന്നിങ്ങനെയാണ് അംബേദ്കര്‍ വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നേടിയത്. മെഡല്‍ നേടിയ വിദ്യാര്‍ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനുമോദിച്ചു.
(പി.ആര്‍.പി. 2496/2018)
date
- Log in to post comments