Skip to main content

കൊടുങ്ങല്ലൂര്‍ താലൂക്ക്തല കരുതലും കൈത്താങ്ങും അദാലത്ത്; 267 അപേക്ഷകള്‍ പരിഗണിച്ചു

കൊടുങ്ങല്ലൂര്‍ നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന കൊടുങ്ങല്ലൂര്‍ താലൂക്ക്തല കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തില്‍ 267 അപേക്ഷകള്‍ പരിഗണിച്ചു. ഓണ്‍ലൈനായി 142 അപേക്ഷകളും നേരിട്ട് 125 അപേക്ഷകളും ലഭിച്ചു. ഓണ്‍ലൈനായി ലഭിച്ച 142 അപേക്ഷകളില്‍ 67 അപേക്ഷകര്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു എന്നിവരെ നേരില്‍ കണ്ടും പരാതികള്‍ ബോധിപ്പിച്ചു.

അദാലത്തില്‍ 125 അപേക്ഷകള്‍ പുതുതായി സ്വീകരിച്ചതില്‍ 58 അപേക്ഷകര്‍ മന്ത്രിമാരെ നേരില്‍ കണ്ട് പരാതി ബോധിപ്പിച്ചു. മുഴുവന്‍ പരാതികളിലും മന്ത്രിമാര്‍ അടിയന്തരമായി പരിഹാരം കാണുന്നതിനായി ബന്ധപ്പെട്ട വകുപ്പ്തല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അദാലത്തില്‍ 11 പേര്‍ക്ക് പുതിയ റേഷന്‍ കാര്‍ഡുകളും, 10 പേര്‍ക്ക് പട്ടയങ്ങളും വിതരണം ചെയ്തു.

 അദാലത്തില്‍ മന്ത്രിമാരോടൊപ്പം എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍, സബ് കളക്ടര്‍, ആര്‍. ഡി.ഒ, വിവിധ വകുപ്പുകളിലെ ഉന്നതതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

date