Post Category
ഡ്രൈവിംഗ് സ്‌ക്കൂളുകള്‍ക്ക് അപേക്ഷിക്കാം
തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്റെ 2024-25 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌ക്കൂട്ടര്‍ ഓടിക്കുന്നതിനുളള പരിശീലനം നല്‍കി ലൈസന്‍സ് എടുത്തുകൊടുക്കുന്നതിനുളള പ്രവൃത്തി ഏറ്റെടുക്കുന്നതിന് ജില്ലയിലെ ഡ്രൈവിംഗ് സ്‌ക്കൂളുകളില്‍ നിന്നും തൃശ്ശൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഡിസംബര്‍ 31 ന് വൈകീട്ട് 5 നകം തൃശ്ശൂര്‍ ചെമ്പൂക്കാവ് മിനി സിവില്‍ സ്റ്റേനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2321702.
date
- Log in to post comments