Skip to main content

സമഗ്രശിക്ഷ കേരളയില്‍ താല്‍ക്കാലിക നിയമനം

സമഗ്രശിക്ഷ കേരളം സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി തൃശ്ശൂര്‍ ജില്ലയില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്റുകളിലേക്ക് 36 സ്‌കില്‍ ട്രെയിനര്‍മാരുടെയും 18 സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റുമാരുടെയും തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 30 ന് വൈകീട്ട് 5 നകം ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, സമഗ്രശിക്ഷാ കേരളം (എസ്.എസ്.കെ)
തൃശ്ശൂര്‍ ജില്ല, ജി.എം.ബി.എച്ച്.എസ്.എസ്. കോമ്പൗണ്ട്, പാലസ് റോഡ്, തൃശ്ശൂര്‍ ജില്ല, പിന്‍ - 680020 എന്ന വിലാസത്തില്‍ അപേക്ഷ നേരിട്ട് സമര്‍പ്പിക്കണം. യോഗ്യത സംബന്ധിച്ച വിവരങ്ങളും അപേക്ഷ ഫോറവും വിശദാംശവും സമഗ്രശിക്ഷ കേരളയുടെ https://ssakerala.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0487 2323841.

date