Skip to main content

രേഷ്മക്കും ശ്രീഷ്മക്കും ഉടന്‍ സ്‌കോളര്‍ഷിപ് ലഭ്യമാക്കും: മന്ത്രിയുടെ ഉറപ്പ്

വെളിയംകോട് സ്വദേശികളായ രേഷ്മക്കും ശ്രീഷ്മക്കും പട്ടികജാതി സ്‌കോളര്‍ഷിപ് ഉടന്‍ ലഭ്യമാക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി. അക്കിക്കാവ് വിവേകാനന്ദ കോളേജിലെ ബി. എഡ്. വിദ്യാര്‍ത്ഥിയായ ശ്രീഷ്മയും ബി. എസ്. സി. നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ രേഷ്മയും ഇരട്ട സഹോദരിമാരാണ്. ഈ വര്‍ഷത്തെ പട്ടികജാതി സ്‌ക്കോളര്‍ഷിപിന് അപേക്ഷിച്ചിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. അതിനാല്‍ സാമ്പത്തിക പ്രയാസത്തിലായ കുടുംബത്തിന് മക്കളുടെ പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ വയ്യാത്ത സ്ഥിതിയായിരുന്നു. പിതാവ് വിജയന്‍ കുരിക്കള്‍ മന്ത്രി മുഹമ്മദ് റിയാസിനെ കണ്ട് പരാതി ബോധിപ്പിച്ചതോടെ ഉടന്‍ സ്‌കോളര്‍ഷിപ് തുക ലഭ്യമാക്കാന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.

date