Skip to main content

മുദ്ര ആംഫി തിയറ്റർ ഉദ്ഘാടനവും ജൈവവൈവിധ്യ ഉദ്യാന നിർമ്മാണ ഉദ്ഘാടനവും 25ന്

മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മുദ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സജ്ജീകരിച്ച മുദ്ര ആംഫി തിയറ്ററിന്റെ ഉദ്ഘാടനവും ജൈവവൈവിധ്യ ഉദ്യാന നിർമ്മാണത്തിന്റെ ഉദ്ഘാടനവും ഡിസംബർ 25ന് വൈകീട്ട് 3.30ന് മുൻ എം.പി കെ കെ രാഗേഷ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. കെ രത്‌നകുമാരി അധ്യക്ഷയാവും.
സായാഹ്നങ്ങളിൽ വിദ്യാർഥികൾക്കും പൊതുസമൂഹത്തിനും കലാസാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള പൊതുവേദിയാണ് മുദ്ര ആംഫി തിയേറ്റർ.
മുണ്ടേരി ക്യാമ്പസിൽ ഒഴിഞ്ഞു കിടക്കുന്ന മുഴുവൻ സ്ഥലങ്ങളിലും കണ്ണൂർ സർവ്വകലാശാലയിലെ ക്യാമ്പസ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകളുടെ 150 വളണ്ടിയർമാരുടെ നേതൃത്വത്തിൽ ജൈവവൈവിധ്യ ഉദ്യാനം നട്ടുപിടിപ്പിക്കും. കേരള ജൈവവൈവിധ്യ ബോർഡിന്റെ ചെയർമാൻ ഡോ. എൻ അനിൽകുമാർ, മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ, കുസാറ്റ് റഡാർ പഠന കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. ഡി. മനോജ്, കണ്ണൂർ സർവ്വകലാശാല പരിസ്ഥിതി വിഭാഗം മുൻ ഡയറക്ടർ ഡോ. ഖലീൽ ചൊവ്വ, ഡോ. ദിലീപ് തുടങ്ങിയവർ ജൈവവൈവിധ്യ പരിശീല പരിപാടിയിലും ജൈവവൈവിധ്യ ഉദ്യാന നിർമ്മാണത്തിനും നേതൃത്വം നൽകും.
കണ്ണൂർ സർവ്വകലാശാല നീലേശ്വരം ക്യാമ്പസിലെ വിദ്യാർഥികളും മാങ്ങാട്ട് പറമ്പ് ക്യാമ്പസിലെ വിദ്യാർഥികളും പാലയാട് ക്യാമ്പസിലെ വിദ്യാർഥികളും മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഇക്കോ ക്ലബ്ബിലെ വിദ്യാർഥികളും ജൈവ വൈവിധ്യ ഉദ്യാനം വെച്ചുപിടിപ്പിക്കുന്ന പരിപാടികളിൽ പങ്കാളികളാകും.

 

date