Skip to main content

വാസ്തുശാസ്ത്രത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആറന്മുള സെന്ററില്‍ പാരമ്പര്യ വാസ്തു ശാസ്ത്രത്തില്‍ ഹൃസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ക്ലാസുകള്‍ ഫെബ്രുവരി രണ്ടാം വാരം ആരംഭിക്കും. നാലുമാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. 30 സീറ്റുകളുണ്ട്. യോഗ്യത ഐടിഎ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെ ജി സി ഇ സിവില്‍ എന്‍ജിനീയറിങ്, ഐടിഐ ആര്‍കിടെക്ചറല്‍ അസിസ്റ്റന്റ്ഷിപ്പ് അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിങ്, ആര്‍കിടെക്ചര്‍ ഡിപ്ലോമ, സിവില്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിങ്ങില്‍ പ്രൊഫഷണ്‍ ഡിപ്ലോമ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2025 ജനുവരി 20. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട-689 533. www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468 2319740, 9188089740, 9188593635, 9605046982.  
പി.ആര്‍./എ.എല്‍.പി./2760)

date