Skip to main content

സപ്പോര്‍ട്ടിംഗ് എഞ്ചിനീയര്‍; അപേക്ഷ ക്ഷണിച്ചു

തൃശ്ശൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിലവിലുള്ള സപ്പോര്‍ട്ടിംഗ് എഞ്ചിനീയര്‍മാരുടെ ഒഴിവിലേക്ക് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ഹോണറേറിയം വ്യവസ്ഥയില്‍ താല്‍ക്കാലികാടിസ്ഥാനത്തിലാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/ ഐടി, എംസിഎ, എം.എസ്.സി ഐ.ടി, എംസിഎ കംപ്യൂട്ടര്‍ സയന്‍സ്. പ്രായ പരിധി 35 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകല്‍ സഹിതം ഡിസംബര്‍ 28 ന് വൈകീട്ട് 5 നകം അയ്യന്തോള്‍ സിവില്‍സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2360381.

date