Skip to main content

സങ്കൽപ് പദ്ധതിയിൽ സീറ്റൊഴിവ്

സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ കേന്ദ്ര സർക്കാർ പദ്ധതിയായ സങ്കൽപ്പിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പത്താം ക്ലാസ് വിജയിച്ചവർക്കുള്ള  അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ ലെവൽ 3, പ്ലസ് വൺ വിജയിച്ചവർക്കുള്ള എക്സ്‌കവേറ്റർ ഓപ്പറേറ്റർ ലെവൽ 4 എന്നീ പരിശീലനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. തെരെഞ്ഞെടുക്കപ്പെടുന്നവരുടെ പരിശീലന തുക മുഴുവനായും സർക്കാർ വഹിക്കും. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുമായി ഡിസംബർ 31 ന് വൈകിട്ട് അഞ്ചിനകം സ്ഥാപനത്തിൽ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 8078980000, വെബ്സൈറ്റ: www.iiic.ac.in

(കെ.ഐ.ഒ.പി.ആർ. 2912/2024)

date