Skip to main content

സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരിയില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ മോസ്‌കിറ്റോ ഇറാഡിക്കേഷന്‍ ആന്റ് കമ്മ്യൂണിറ്റി ഹെല്‍ത്ത് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. പത്താം ക്ലാസ്സ് അഥവാ തത്തുല്യം ആണ് യോഗ്യത. ആറ് മാസമാണ് കാലാവധി. അപേക്ഷ www.srccc.in എന്ന വെബ്സൈറ്റ് വഴി സമര്‍പ്പിക്കാം. അവസാന തിയതി ഡിസംബര്‍ 31. ഫോണ്‍:  9497692597, 9446179141.

date