Skip to main content

സങ്കല്‍പ് പദ്ധതിയില്‍ സീറ്റൊഴിവ്

തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സങ്കല്‍പ്പില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പത്താം ക്ലാസ് വിജയിച്ചവര്‍ക്കുള്ള അസി.് ഇലക്ട്രീഷ്യന്‍ ലെവല്‍ 3, പ്ലസ് വണ്‍ വിജയിച്ചവര്‍ക്കുള്ള എക്സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ലെവല്‍ 4 എന്നീ പരിശീലനങ്ങളാണ്  പദ്ധതിയിലുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ പരിശീലന തുക മുഴുവനായും സര്‍ക്കാര്‍ വഹിക്കും. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുമായി ഡിസംബര്‍ 31 ന് വെകിട്ട് അഞ്ചിനകം സ്ഥാപനത്തില്‍ ഹാജരാകണം. ഫോണ്‍: 80789 80000, വെബ്സൈറ്റ് :www.iiic.ac.in

date