Skip to main content

അപേക്ഷാ തീയതി ദീർഘിപ്പിച്ചു       

       പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും നടപടിക്രമങ്ങളെയും സംബന്ധിച്ച് കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്റ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ നടത്തുന്ന ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ പാർലമെന്ററി സ്റ്റഡീസിന്റെ ആദ്യ ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2025 ജനുവരി 10 വരെ നീട്ടി. പൂർണമായും ഓൺലൈൻ വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ നടത്തുന്ന 6 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി സ്റ്റഡീസിന്റെ ആദ്യ ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2025 ജനുവരി 15 വരെയും ദീർഘിപ്പിച്ചിട്ടുണ്ട്. ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ വൈകുന്നേരം 5 വരെ  കെ-ലാംപ്സ് (പി.എസ്.) വിഭാഗത്തിൽ മേൽ സൂചിപ്പിച്ച ദിവസത്തിനകം ആവശ്യമായ രേഖകൾ സഹിതം ഹാജരാകുന്നവർക്ക് സ്പോട്ട് രജിസ്‌ട്രേഷൻ അനുവദിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0471-2512662 / 2453 / 26709496551719 വെബ്‌സൈറ്റ്: www.niyamasabha.org.

പി.എൻ.എക്സ്. 5892/2024

date