Skip to main content

മലയാള ദിനാഘോഷവും ഔദ്യോഗിക ഭാഷാവാരവും;  ജില്ലാതല ഉദ്ഘാടനം രണ്ടിന്

ആലപ്പുഴ: മലയാള ദിനാഘോഷവും ഔദ്യോഗിക ഭാഷാ വാരവും  ജില്ലാതല ഉദ്ഘാടനം നവംബർ രണ്ടിന്  രാവിലെ 11 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ഉദ്ഘാടനം ജില്ലാ കളക്ടർ  എസ്.സുഹാസ് നിർവഹിക്കും. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഐ.അബ്ദുൾ സലാം അധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണം കവിയും, പ്രഭാഷകനുമായ മുഖത്തല ശ്രീകുമാർ  നടത്തും. ജില്ല ഇൻഫർമേഷൻ ഓഫീസർ  ചന്ദ്രഹാസൻ വടുതല സ്വാഗതം പറയുന്ന ചടങ്ങിൽ  ചുനക്കര  ജനാർദ്ദനൻ നായർ പ്രഭാഷണം നടത്തും. സ്റ്റാഫ് കൗൺസിൽ ജോയിന്റ് സെക്രട്ടറി വിനോദ് ജോൺ നന്ദി പറയും. വിവര -പൊതുജന സമ്പർക്കവകുപ്പും കളക്‌ട്രേറ്റ് സ്റ്റാഫ് കൗൺസിലും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. മലയാള ഭാഷയുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററി പ്രദർശനവും ഉണ്ടാകും.

പ്പെടാവുന്നതാണ്.ഫോൺ 9496230285.

date