Skip to main content

സൗജന്യ പരിശീലനം

 

പട്ടികജാതി വികസനവകുപ്പിനു കീഴില്‍ തിരുവനന്തപുരം മണ്ണന്തലയിലെ ഗവ. പ്രീ- എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ പി.എസ്.സി, എസ്.എസ്.സി എന്നിവ നടത്തുന്ന മത്സരപരീക്ഷകള്‍ക്കുവേണ്ടി ആറു മാസം ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് അടിസ്ഥാനയോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം,   പത്തനംതിട്ട എന്നീ ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.  പട്ടികജാതി/ പട്ടിക വര്‍ഗ്ഗക്കാര്‍ക്കും ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്കും  അപേക്ഷിക്കാം.  പട്ടികജാതി/ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി സ്റ്റൈപന്റ് ലഭിക്കും. ഡിസംബര്‍ മൂന്നിന് ആരംഭിക്കുന്ന ക്ലാസില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഒരു ഫോട്ടോ എന്നിവ സഹിതം 28ന് മണ്ണന്തലയിലെ ഗവ. പ്രീ- എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ അപേക്ഷിക്കണം.  ഫോറം ഓഫീസില്‍ ലഭിക്കും.  ഫോണ്‍ -0471-2543441

     പി.എന്‍.എക്‌സ്.4933/18

date