Skip to main content

യൂനിവേഴ്സിറ്റി ക്യാമ്പസ് ഗവ.മോഡല്‍ ഹയര്‍സെക്കന്ററി അന്താരാഷ്ട്ര നിലവാരത്തിലേക്ക് കെട്ടിട ശിലാസ്ഥാപനം 17ന്

 

കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യമ്പസ് ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി അന്താരാഷ്ട്ര നിലവാരത്തിലേക്ക്. കിഫ്ബിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മൂന്നുകോടി രൂപ വിനിയോഗിച്ചാണ് സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കുന്നത്. സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുക്കങ്ങളായി. പദ്ധതിയുടെ ഭാഗമായുള്ള ആദ്യഘട്ട നിര്‍മാണ പ്രവൃത്തിയാണ് നടത്തുന്നത്. കെട്ടിട ശിലാസ്ഥാപനം നവംബര്‍ 17 ഉച്ചയ്ക്ക് 12ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കാന്‍ സര്‍ക്കാര്‍ 4.17 കോടിയുടെ പ്രൊജക്ടിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. സ്മാര്‍ട്ട് ക്ലാസ് മുറികള്‍ക്ക് പുറമെ ആധുനിക സൗകര്യങ്ങളുടെ ലാബുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി, വിശ്രമുറി, ശൗചാലയം തുടങ്ങിയ സൗകര്യങ്ങളുംപദ്ധതിയിലൂടെ ഒരുക്കും. കെ.കെ.രാഗേഷ് എം.പിയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് സ്‌കൂളിന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് യു.പി വിഭാഗത്തിലെ 10 ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കിയിട്ടുണ്ട്. ഈ സ്മാര്‍ട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനവും സ്പീക്കര്‍ നിര്‍വഹിക്കും. പി.അബ്ദുള്‍ ഹമീദ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനാകും. ജനപ്രതിനിധികളും മറ്റ് പ്രമുഖരും പങ്കെടുക്കും. ഉദ്ഘാടന ചടങ്ങ് ഭംഗിയായി സംഘടിപ്പിക്കാന്‍ പി.ടി.എ, എസ്.എം.സി കമ്മറ്റികളുടെ സംയുക്ത യോഗം തീരുമാനിച്ചു.

 

date