കമ്മ്യൂണിറ്റി മോട്ടിവേറ്റർമാരെ നിയമിക്കുന്നു
ഫിഷറീസ് വകുപ്പ് ജില്ലയിൽ മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കിവരുന്ന മത്സ്യത്തൊഴിലാളികളുടെ മാനവശേഷിവികസനം 2018-19 ൽ ഉൾപ്പെടുത്തി സോഷ്യൽ മൊബിലൈസേഷൻ പദ്ധതി നടപ്പിലാക്കുന്നതിലേക്കായി ഫീൽഡ്തലത്തിൽ പ്രവർത്തിക്കുന്നതിന് കമ്മ്യൂണിറ്റി മോട്ടിവേറ്റർമാരെ നിയമിക്കുന്നു. ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രതിമാസം 6,000 രൂപ ഓണറേറിയം ലഭിക്കും. അംഗീകൃത സർവകാലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദധാരിയും മത്സ്യത്തൊഴിലാളി ആശ്രിതരുമായിരിക്കണം. വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വെളളക്കടലാസിൽ തയ്യാറാക്കിയ ഫോട്ടോ പതിച്ച അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നവംബർ 23ന് രാവിലെ 11 മണിക്ക് മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിലുളള കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ: 0497 2731081.
- Log in to post comments