Skip to main content

ലോക മണ്ണ്ദിനാഘോഷം ഇന്ന്‌

ലോകമണ്ണ്ദിനമായ (ഡിസം.5) ഇന്ന് മണ്ണ് പര്യവേക്ഷണ മണ്ണ്‌സംരക്ഷണ വകുപ്പും  കാര്‍ഷികവികസന കര്‍ഷകക്ഷേമവകുപ്പും സംയുക്തമായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.  ലോക മണ്ണ്ദിനാഘോഷത്തിന്റെ  ജില്ലാതല ആഘോഷം ഇന്ന് (5) രാവിലെ  10 ന് കാഞ്ഞങ്ങാട് കിഴക്കുംകര ഐശ്വര്യ ഓഡിറ്റോറിയത്തില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.  അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍ അധ്യക്ഷത വഹിക്കും.  ജില്ലാ മണ്ണ്‌സംരക്ഷണ ഓഫീസര്‍  വി എം അശോക് കുമാര്‍ വിഷയാവതരണം നടത്തും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാകളക്ടര്‍  ജീവന്‍ബാബു കെ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എം ഗൗരി, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ എന്നിവ് മുഖ്യാതിഥികളാകും. കാര്‍ഷികവിളകള്‍ക്കുളള  കീടരോഗനിര്‍ണ്ണയ ക്യാമ്പ്, കീടരോഗബാധയേറ്റ ചെടിയുടെ  ഭാഗങ്ങളും  ലക്ഷണങ്ങളും കൊണ്ടുവരുന്ന  കര്‍ഷകര്‍ക്കു കൃഷിശാസ്ത്രജ്ഞര്‍  വിദഗ്‌ധോപദേശം  നല്‍കല്‍, കൃഷി അനുബന്ധമേഖലയിലെ  വിദഗ്ധരുടെ  ക്ലാസുകള്‍, സോയില്‍  ഹെല്‍ത്ത് കാര്‍ഡ് വിതരണം തുടങ്ങിയ പരിപാടികള്‍  ഉണ്ടായിരിക്കും.
 

date