Post Category
റേഡിയോളജിസ്റ്റുമാർക്കായി വാക്ക് ഇൻ ഇന്റർവ്യൂ
ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് ഫെറോക്ക് ഇ.എസ്.ഐ , തൃശ്ശൂർ മുളങ്കുന്നത്തുകാവ് ഇ. എസ്. ഐ. ( ഡി. ഡി.) ആശുപത്രികളിലേക്ക് റേഡിയോളജിസ്റ്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. എറണാകുളത്ത് ഇ. എസ്. ഐ കോമ്പൗണ്ടിലെ കോൺഫറൻസ് ഹാളിലും, കോഴിക്കോട് ചാലപ്പുറം ഇ. എസ് ഐ ഡിസ്‌പെൻസറി ബിൽഡിംഗിലെ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലും ഈ മാസം 24 ന് 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. താല്പര്യമുള്ളവർ എം. ബി. ബി. എസ് ഡിഗ്രി, ടി. സി. എം. സി. രജിസ്‌ട്രേഷൻ, സ്‌പെഷ്യാലിറ്റി വിഭാഗത്തിന്റെ യോഗ്യത എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.
പി.എൻ.എക്സ്. 5471/18
date
- Log in to post comments