Skip to main content

നെഹ്‌റു യുവകേന്ദ്ര ക്ലസ്റ്റര്‍ തല ഗെയിംസ് - വിജയികള്‍

നെഹ്‌റു യുവ കേന്ദ്ര ക്ലസ്റ്റര്‍ തല സ്‌പോര്‍ട്‌സിന്റെ  ഭാഗമായി ചേളന്നൂര്‍, ബാലുശ്ശേരി ബ്ലോക്ക് തല ഫുട്‌ബോള്‍, വോളിബാള്‍ ടൂര്‍ണമെന്റുകള്‍  നടത്തി.  അന്നശ്ശേരി മിനി സ്റ്റേഡിയത്തില്‍ നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അഫിലിയേറ്റ് ചെയ്ത സംഘടനകളില്‍നിന്ന് 16 ടീമുകള്‍ പങ്കെടുത്തു.   ഫുട്‌ബോളില്‍ അക്ഷര തീറ്റര്‍സ് കരിയത്തുംകവും, വോളിബോള്‍ ഡിവൈന്‍ കള്‍ച്ചറല്‍ ഫോറം മണ്ണാങ്കണ്ടി യും വിജയികളായി. വിജയികള്‍ക്ക് നെഹ്‌റു യുവ കേന്ദ്ര കോഴിക്കോട് ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എം.അനില്‍കുമാര്‍ ട്രോഫികള്‍ വിതരണം ചെയ്തു.

date