Skip to main content

വനിതാമതില്‍: അവലോകനയോഗം ഇന്ന് (15.12.18) 

 

 

കൊച്ചി: നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനായി  സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ സംബന്ധിച്ച അവലോകന യോഗം ഡിസംബര്‍ 15 ശനിയാഴ്ച്ച വൈകിട്ട് 4 മണിക്ക്  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് പ്ലാനിംഗ് ഹാളില്‍ ചേരും. 

 

ജില്ലയിലെ എംപിമാര്‍, എംഎല്‍എമാരുമടക്കമുള്ള ജനപ്രതിനിധികളും ബ്‌ളോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും നഗരസഭാദ്ധ്യക്ഷന്മാരും വകുപ്പുകളുടെ ജില്ലാതല മേധാവികള്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, നവോത്ഥാന സംഘടനകള്‍, സാംസ്‌കാരിക സംഘടനകള്‍, സര്‍വീസ് സംഘടനകള്‍, വനിതാസംഘടനകള്‍ എന്നിവയുടെ പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവരും പങ്കെടുക്കും.

date