Post Category
റീജിയണല്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററില്‍ നിയമനം
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുന്ന റീജിയണല്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ ആന്റ് ഓട്ടിസം സെന്ററുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തും. ക്ലിനിക്കല്‍ സൈക്കോളജിസറ്റ്, ഓഡിയോളജിസ്റ്റ്, ഒപ്‌ടോമെട്രിസ്റ്റ് എന്നീ തസ്തികകളിലേക്ക് ഈ മാസം 18 നും ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ് , സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍, സോഷ്യല്‍ വര്‍ക്കര്‍ എന്നീ തസ്തികകളിലേക്ക് 19 നും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, റീജിയണല്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ മാനേജര്‍, ഡവലപ്‌മെന്റ് തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് 20 നും രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ടിന്റെ കോണ്‍ഫറന്‍സ് ഹാളിലാണ് ഇന്റര്‍വ്യൂ. എല്ലാ തസ്തികകളിലും ഓരോ ഒഴിവ് വീതമാണ് ഉള്ളത്.
date
- Log in to post comments