Skip to main content

വൈറ്റില മൊബിലിറ്റി ഹബ്ബില്‍ സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി കം കസ്റ്റമര്‍ ഫെസിലിറ്റേറ്റര്‍ സ്റ്റാഫ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

വൈറ്റില മൊബിലിറ്റി ഹബ്ബില്‍ സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി കം കസ്റ്റമര്‍ ഫെസിലിറ്റേറ്റര്‍ സ്റ്റാഫ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

 

കൊച്ചി:  കുടുംബശ്രീ എറണാകുളം മിഷന്റെ  ഫെസിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ ഏറ്റെടുത്തിട്ടുളള വൈറ്റില മൊബിലിറ്റി ഹബ്ബിലെ സെക്യൂരിറ്റി ആന്റ് കസ്റ്റമര്‍ സര്‍വ്വീസ് പ്രോജക്ടിനു വേണ്ടി സൂപ്പര്‍വൈസര്‍ (സെക്യൂരിറ്റി & സി.എഫ്) പുരുഷന്മാര്‍, സെക്യൂരിറ്റി കം കസ്റ്റമര്‍ ഫെസിലിറ്റേറ്റര്‍ (18 പുരുഷന്മാര്‍, അഞ്ച് സ്ത്രീകള്‍, ആകെ 23) എന്നീ തസ്തികകളിലേക്ക്  ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഇനി പറയുന്ന യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍ തെളിയിക്കുന്നതിനുളള രേഖകള്‍ സഹിതം അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 19. അപേക്ഷകള്‍ തൃപ്പൂണിത്തുറ പേട്ട സൗപര്‍ണിക നഗറിലുളള കുടുംബശ്രീ കൊച്ചി മെട്രോ ഫെസിലിറ്റേഷന്‍ സെന്ററില്‍ നല്‍കണം. ഫോണ്‍ 8105754433, 9497192701, 9746421952. 

യോഗ്യത കുടുംബശ്രീ അംഗം/ കുടുംബശ്രീ കുടുംബാംഗമായിരിക്കണം. വിദ്യാഭ്യാസ യോഗ്യത സൂപ്പര്‍വൈസര്‍ 10-ാം ക്ലാസ് പാസായിരിക്കണം. പ്രായം 60 വയസ്. സെക്യൂരിറ്റി കം കസ്റ്റമര്‍ ഫെസിലിറ്റേറ്റര്‍ എട്ടാം ക്ലാസ് പാസായിരിക്കണം പ്രായപരിധി സൂപ്പര്‍വൈസര്‍ - 60 വയസ്സ്, സെക്യൂരിറ്റി കം കസ്റ്റമര്‍ ഫെസിലിറ്റേറ്റര്‍ - 55 വയസ്.  കൂടുംബശ്രീ സ്‌കീമായ DDUGKY യില്‍ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ കോഴ്‌സ് കഴിഞ്ഞവര്‍ക്ക്  മുന്‍ഗണന.  സൈനിക/അര്‍ദ്ധ സൈനിക/പോലീസ്/ഫയര്‍ഫോഴ്‌സ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും. രാത്രി ഷിഫ്റ്റ് ഉള്‍പ്പെടെ മൂന്നു ഷിഫ്റ്റിലും ജോലി ചെയ്യാന്‍ തയാറുളളവരായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കുടുംബശ്രീയുമായി കരാര്‍ ഒപ്പു വയ്ക്കണം. 2000 രൂപ ഡിപ്പോസിറ്റ് കെട്ടി വയ്ക്കണം.

 

സൈനീക ജോലികള്‍ നേടാന്‍ സൗജന്യ പരിശീലനം

സായുധ സേനയിലും അര്‍ദ്ധ സൈനിക പോലീസ് വിഭാഗങ്ങളിലും ചേരാന്‍ ആഗ്രഹിക്കുന്ന 18നും 26നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി.യോ ഉയര്‍ന്ന യോഗ്യതകളോ ഉള്ള യുവതീ യുവാക്കള്‍ക്ക് കായിക പരീക്ഷകള്‍ വിജയിക്കുന്നതിന് എറണാകുളം ജില്ലാ പഞ്ചായത്ത് മുഖേന സൗജന്യപരിശീലനം നല്‍കുന്നു. രണ്ടു മാസക്കാലം കോഴിക്കോട് പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് സെന്ററില്‍താമസിച്ചു കൊണ്ടുള്ള പരിശീലനമായിരിക്കും. പരിശീലന കാലയളവില്‍ ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്. സൈനിക ജോലികള്‍ക്കാവശ്യമായ ശാരീരിക യോഗ്യത നിര്‍ബന്ധം.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 22.12.2018ന് (ശനിയാഴ്ച) രാവിലെ 10 മണിയ്ക്ക് വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും മൂന്ന് ഫോട്ടോയും സഹിതം എറണാകുളം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതിവികസന ആഫീസ്സില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് – 0484-2422256 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 

date