Skip to main content

മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ് ഒഴിവ്

 

കൊറ്റനാട് ഹോമിയോ ആശുപത്രിയില്‍ നാഷണല്‍ ആയൂഷ് മിഷന്‍ അനുവദിച്ച ഹോമിയോ മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് സര്‍ക്കാര്‍ അംഗീകൃത ബിഎച്ച്എംഎസ്/ ഡിഎച്ച്എംഎസും ഫാര്‍മിസിസ്റ്റിന് എന്‍സിപി/സിസിപിയുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അടൂര്‍ റവന്യു ടവറിലുള്ള ജില്ലാ ഹോമിയോ മെഡിക്കലാഫീസില്‍ ഈ മാസം 19ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് രാവിലെ 10നും മെഡിക്കല്‍ ഓഫീസര്‍ തസ്തകയിലേക്ക് 11നുമാണ് കൂടിക്കാഴ്ച.                            (പിഎന്‍പി 4072/18)

date