ചീങ്കേമുക്ക് മേലുകര ലക്ഷം വീട് കോളനിക്കാര്‍ക്കായി പുതിയ നടപ്പാത
കോഴഞ്ചേരി പഞ്ചായത്തിലെ ചീങ്കേമുക്ക് മേലുകര ലക്ഷം വീട് കോളനിക്കാരുടെ നടപ്പാതയ്ക്ക് വേണ്ടിയുള്ള വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമം. പുതിയ പാതയുടെ ഉദ്ഘാടനം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2017-18, 2018-19 വര്‍ഷങ്ങളിലെ ഫണ്ട് വിനിയോഗിച്ചാണ് ചീങ്കേമുക്ക് മേലുകര ലക്ഷം വീട് കോളനിക്കാര്‍ക്കായി പുതിയ നടപ്പാത നിര്‍മിച്ചത്. വെള്ളം ഒഴുകുന്ന തോടിന് കുറുകെ 2.5 മീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് ചെയ്തതാണ് നടപ്പാത. ഏഴ് ലക്ഷം രൂപയാണ് ചിലവഴിച്ചത്. നടപ്പാത പൂര്‍ത്തിയായതോടെ കോളനിയിലെ 32 കുടുംബങ്ങളുടെ യാത്രാക്ലേശം ഒഴിവായി.
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലതാ ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് പ്രകാശ് കുമാര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ക്രിസ്റ്റഫര്‍ ദാസ്, ബ്ലോക്ക് മെമ്പര്‍ ബിജിലി പി ഈശോ, ലത ജോസ്, എ.ഇ രമേശ് പ്രതിഷ്, വിജയശ്രീ സോമന്‍, രാജമ്മ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 4074/18)
- Log in to post comments